യു.പിയിലെ കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ വിൽക്കുന്നത്​ താങ്ങുവിലയേക്കാൾ കുറച്ച്​- പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലുടനീളമുള്ള കർഷകർ ഇപ്പോഴും തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ താങ്ങുവിലയേക്കാൾ കുറഞ്ഞ വിലക്ക്​ വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കർഷകരെ പരിഗണിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. മുഹമ്മദി ഖിരി മണ്ഡിയിൽ വിള സംഭരണത്തിൽ അഴിമതി കർഷകർ തുറന്നുകാട്ടുന്ന വിഡിയോയും പ്രിയങ്ക പങ്കുവെച്ചു.

ബി.ജെ.പി സർക്കാർ വിളിച്ച കർഷകരുടെ താത്പര്യത്തിന് വിരുദ്ധമായാണ്​ ബില്ലുകൾ ാസാക്കിയത്​. കർഷകരുടെ പ്രയാസങ്ങൾ കേൾക്കാനും തയാറാകുന്നില്ല.

യു. പിയിലെ മിക്കവാറും സ്ഥലങ്ങളിലും കർഷകർ ഇപ്പോഴും താങ്ങുവിലയേക്കാൾ താഴ്​ന്ന നിരക്കിൽ​ അവരുടെ ധാന്യങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നു. ധാന്യത്തിന്​ താങ്ങുവില 1,868 ആയിരിക്കെ കർഷകർ 800രൂപയയിലധികം കുറച്ച്​ ക്വിൻറലിന് 1,000 മുതൽ 1,100 രൂപ വരെ വാങ്ങിയയാണ്​ വിൽക്ക​ുന്നത്​. എന്നാൽ താങ്ങുവില കൂടി ഒഴിവാക്കിയാൽ അവരുടെ അവസ്ഥ എന്താകുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

​കേന്ദ്രസർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെകതിരെ രാജ്യമെമ്പാടും പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും പ്രതിഷേധം തുടരരുകയാണ്​. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് താങ്ങുവില ഉറപ്പുനൽകുന്നില്ലെന്നാണ്​ പ്രധാനമായും​ പ്രതിപക്ഷം ഉയർത്തുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.