ലഖ്നോ: 30 കോടി രൂപ നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് യു.പി കർഷകന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ദാമോദ്പുര ഗ്രാമത്തിൽ നിന്നുള്ള സൗരഭ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. മാർച്ച് 26നാണ് നോട്ടീസ് ലഭിച്ചത്. ഇതാദ്യമായല്ല നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് കർഷകന് നോട്ടീസ് ലഭിക്കുന്നത്. 2022ൽ 14 കോടി രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
അന്വേഷണത്തിനൊടുവിൽ കർഷകനായ സൗരഭ് കുമാറിന്റെ പാൻകാർഡ് ഉപയോഗിച്ച് രണ്ട് വ്യാജ ജി.എസ്.ടി നമ്പറുകൾ രജിസ്റ്റർ ചെയ്തതായി വ്യക്തമാക്കി. ഈ സ്ഥാപനങ്ങൾക്ക് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകന് ആദായ നികുതി നോട്ടീസ് ലഭിച്ചത്. എന്നാൽ, ഈ സ്ഥാപനവുമായി കർഷകന് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് ഭരണത്തിന് കീഴിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാവുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് യു.പി പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് യു.പി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.