ഉത്തർപ്രദേശിൽ 17 വയസുള്ള പെൺകുട്ടിയും 22കാരനായ യുവാവും മരിച്ചനിലയിൽ. രണ്ടുപേരെയും മരണശേഷം വേർപെടുത്തരുതെന്നും ഒരുമിച്ച് ദഹിപ്പിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പും മുറിയിൽനിന്നും കണ്ടെത്തി. യു.പി ഔറയ്യ ജില്ലയിലെ മുർച്ച ഗ്രാമത്തിലെ വാട്ടർ പമ്പ് ഹൗസിന് സമീപമുള്ള മുറിയിലാണ് യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ, മരണശേഷം തങ്ങളെ വേർപെടുത്തരുതെന്നും അവരുടെ അന്ത്യകർമങ്ങൾ ഒരുമിച്ച് നടത്തണമെന്നും കുടുംബാംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. തങ്ങൾ സ്വന്തം നിലയിലാണ് മരിക്കാൻ തീരുമാനം എടുത്തതെന്നും ആരും ഇതിന് ഉത്തരവാദികളാകേണ്ടതില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പോളിടെക്‌നിക് വിദ്യാർത്ഥിയായ ശിവം കുമാർ എന്ന യുവാവ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.