കോൺഗ്രസ്​ സഖ്യം അധികാരത്തിലെത്തിയാൽ സ്​ത്രീകൾക്ക്​ ഒരു രക്ഷയുമുണ്ടാകില്ല -യോഗി

കോയമ്പത്തൂർ: കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കോൺഗ്രസ്​-ഡി.എം.കെ സഖ്യത്തെ വിമർശിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കോൺഗ്രസ്​-ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയാൽ സ്​ത്രീകൾക്ക്​ യാതൊരു രക്ഷയുമുണ്ടാകില്ലെന്ന്​ യോഗി പറഞ്ഞു.

ബി.ജെ.പി-എ​.ഐ.എ.ഡി.എം​.കെ അധികാരത്തിലെത്തിയാൽ വികസന പ്രവർത്തനങ്ങൾക്ക്​ മുൻതൂക്കം നൽകുമെന്നും കോൺഗ്രസിലും ഡി.എം.കെയിലും കുടുംബാധിപത്യമാണെന്നും യോഗി കൂട്ടിച്ചേർത്തു.

കോയമ്പത്തൂർ സൗത്ത്​ മണ്ഡലം സ്ഥാനാർഥി വാനതി ശ്രീനിവാസന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ യോഗി പുളിയ കുളം ഗണേഷ ക്ഷേത്രം സന്ദർശിച്ചു. യോഗിയുടെ തെരഞ്ഞെടുപ്പ്​ റാലിക്കിടെ കോമ്പത്തൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക്​ നേരെ വ്യാപക അക്രമം ഉയർന്നതായി പരാതിയുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.