Posted On
date_range Updated On
date_range യു.പിയിൽ കോളജിലെ ലിഫ്റ്റ് തകർന്ന് എട്ട് വിദ്യാർഥികൾക്ക് പരിക്ക്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കോളജിലെ ലിഫ്റ്റ് തകർന്ന് വീണ് എട്ടുപേർക്ക് പരിക്കേറ്റു. ലാൽക്വാനു പ്രദേശത്തെ ഐ.എം.സ് കോളജിലാണ് സംഭവം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. ലാൽക്വാനിലെ ദസ്ന് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കോളജിലാണ് അപകടം സംഭവിച്ചതെന്നും മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗാസിയാബാദ് റൂറൽ എസ്.പി ഇറാസ് റാസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.