റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് ജി.എസ്.ടി റീഫണ്ട് അനുവദിക്കാം

ന്യൂ​ഡ​ൽ​ഹി: റ​ദ്ദാ​ക്കി​യ വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കും അ​തി​ന്മേ​ൽ ഈ​ടാ​ക്കി​യ ജി.​എ​സ്.​ടി​യും യാ​ത്ര​ക്കാ​ർ​ക്ക് തി​രി​കെ ന​ൽ​കി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ണ്ടെ​ങ്കി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ജി.​എ​സ്.​ടി റീ​ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്ന് ജി.​എ​സ്.​ടി അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ (ജി.​എ​സ്.​ടി എ.​ടി). കോ​വി​ഡി​നെ തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കും ജി.​എ​സ്.​ടി​യും തി​രി​കെ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി സി.​ജി.​എ​സ്.​ടി​ക്കെ​തി​രെ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് ന​ൽ​കി​യ കേ​സി​ലാ​ണ് ജി.​എ​സ്.​ടി എ.​ടി കൊ​ച്ചി ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. റീ​ഫ​ണ്ട് അ​പേ​ക്ഷ​ക​ൾ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തീ​ർ​പ്പാ​ക്കി പ​ലി​ശ​യു​ൾ​പ്പെ​ടെ തു​ക ന​ൽ​കാ​ൻ ട്രൈ​ബ്യൂ​ണ​ൽ നി​കു​തി വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചു.

2019 ഒ​ക്ടോ​ബ​ർ മു​ത​ൽ 2021 മാ​ർ​ച്ച് വ​രെ എ​ട്ട് റീ​ഫ​ണ്ട് അ​പേ​ക്ഷ​ക​ളി​ലാ​യി 45,92,528 രൂ​പ​യാ​ണ് സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ക്രെ​ഡി​റ്റ് നോ​ട്ടു​ക​ൾ വ​ഴി ഈ ​തു​ക ഔ​ട്ട്പു​ട്ട് ടാ​ക്സി​ൽ ക്ര​മീ​ക​രി​ക്കാ​ൻ ക​മ്പ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ റീ​ഫ​ണ്ട് അ​പേ​ക്ഷ​ക​ൾ ജി.​എ​സ്.​ടി ജോ​യ​ന്റ് ക​മീ​ഷ​ണ​ർ നി​ര​സി​ച്ച​തോ​ടെ​യാ​ണ് ക​മ്പ​നി ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കും ജി.​എ​സ്.​ടി​യും പൂ​ർ​ണ​മാ​യി തി​രി​കെ ന​ൽ​കി​യ​തി​ന്റെ മ​തി​യാ​യ തെ​ളി​വു​ക​ൾ ക​മ്പ​നി ഹാ​ജ​രാ​ക്കി​യ​താ​യി ട്രൈ​ബ്യൂ​ണ​ൽ നി​രീ​ക്ഷി​ച്ചു.

നി​കു​തി​യു​ടെ ഭാ​രം യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കി​യ​ശേ​ഷം ക​മ്പ​നി ത​ന്നെ വ​ഹി​ക്കാ​ത്ത സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും നി​കു​തി​യി​ന​ത്തി​ൽ അ​ന്യാ​യ​മാ​യ നേ​ട്ടം ക​മ്പ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ട്രൈ​ബ്യൂ​ണ​ൽ വി​ല​യി​രു​ത്തി.

Tags:    
News Summary - GSTAT Approves Flight Refund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.