രാഹുൽ ഗാന്ധി


അമിത്ഷാക്കെതിരായ അപകീർത്തി പരാമർശക്കേസിൽ വിധി നാളെ; രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകും

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ വിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. കേസിലെ പ്രതിയായ രാഹുൽ ഗാന്ധി അന്നേ ദിവസം ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയിൽ ഹാജരാകും. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചതായി അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ അറിയിച്ചു.

2018ൽ ബംഗളൂരുവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം. അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്നു അമിത് ഷാ. ഇതേത്തുടർന്ന് ബി.ജെ.പി നേതാവ് വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ കേസ് നൽകുകയായിരുന്നു.

2023ൽ രാഹുൽ ഗാന്ധി കോടതിയിൽ വിചാരണക്കായി ഹാജരായിരുന്നു. പിന്നാലെ ജാമ്യവും ലഭിച്ചു. ഒക്ടോബർ 13നായിരുന്നു കേസിൽ ഇരുഭാഗത്തിന്റെയും അന്തിമ വാദം കേൾക്കൽ. തുടർന്നാണ് വിധി പ്രസ്താവിക്കാൻ കോടതി ഒക്ടോബർ 26 തീയതി നിശ്ചയിച്ചത്. അതേസമയം കേസിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അഭിഭാഷകൻ ആരോപിച്ചു.

Tags:    
News Summary - Rahul Gandhi Sultanpur Court Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.