മല്ലിാകർജുന്‍ ഖാർഗെ
‘രാമന്‍റെ പേരിൽ ക്ഷേത്രം കൊള്ളയടിച്ചവരെ ശിക്ഷിക്കാൻ രാമൻ തന്നെ കണ്ണുതുറക്കട്ടെ’; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഖാർഗെ
പട്ന: അയോധ്യ രാമക്ഷേത്രക്കൊള്ളക്കേസിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭഗവാൻ രാമന്റെ പേരിൽ സമ്പത്ത് കൊള്ളയടിച്ചവരെ ശിക്ഷിക്കാൻ രാമൻ കണ്ണുതുറക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പട്നയിൽ സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ ദുരുപയോഗം ചെയ്ത സംഭവത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിന് ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഖാർഗെയുടെ പുതിയ വിമർശനം.
അതേസമയം, എസ്.ഐ.ആർ നടപടികളുടെ പേരിൽ വ്യാപകമായി വോട്ട് വെട്ടിയ നടപടിക്കെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ഖാർഗെ വിശേഷിപ്പിച്ചു. ഇതിനായി രാജ്യവ്യാപക പ്രസ്ഥാനം രൂപപ്പെടുത്തണമെന്നും ബിഹാറിലെ ജനങ്ങൾ അതിനെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാറിന്റെ ചരിത്രനേതാക്കളായ രാജേന്ദ്ര പ്രസാദ് ഉൾപ്പെടെയുള്ളവരുടെ പാരമ്പര്യത്തെ ബി.ജെ.പി–ആർ.എസ്.എസ് കൂട്ടുകെട്ട് ദുർബലപ്പെടുത്തുകയാണെന്നും സംസ്ഥാനത്ത് 'ജംഗിൾ രാജ്' നിലനിൽക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ആർ.എസ്.എസ് ആശയങ്ങൾ നിലനിൽക്കുന്നിടത്തോളം രാജ്യത്ത് സമാധാനമുണ്ടാകില്ലെന്നാണ് ഖാർഗെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.