പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ കഴുത്തറുത്ത് കൊന്നു; കൗമാരക്കാരൻ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്ത് കൊന്ന കൗമാരക്കാരൻ അറസ്റ്റിൽ. 15 വയസുള്ള കുട്ടിയാണ് അറസ്റ്റിലായത്. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ശനിയാഴ്ചയാണ് 15കാരനെ അറസ്റ്റ് ചെയ്തത്.

15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചെന്നും പൊലീസ് അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് കൊല്ലപ്പെട്ടയാൾ കുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് എസ്.പി ആദിത്യ ബൻസാൽ പറഞ്ഞു.

തിങ്കളാഴ്ച ഇയാൾ കുട്ടിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വന്നില്ലെങ്കിൽ കുട്ടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണപ്പെടുത്തി. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയ കുട്ടി മുർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാളുടെ കഴുത്തറുക്കുകയായിരന്നു.

Tags:    
News Summary - UP: 15-year-old boy detained for killing his 50-year-old rapist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.