ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ വിഷയത്തിൽ അടക്കം പൊതുതാൽപര്യ ഹരജിയുമായി ചെന്ന അഭിഭാഷകന് സുപ്രീംകോടതിയുടെ വക ശകാരം. നിങ്ങളുടെ ബന്ധുവായ ആരെങ്കിലും ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്നായിരുന്നു രോഷാകുലമായി കോടതി ചോദിച്ചത്. ക്രിമിനൽ കേസുകളിൽ എങ്ങനെയാണ് ഒരു പൊതുതാൽപര്യ ഹരജി നൽകാനാവുക എന്ന് കോടതി അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ഉന്നാവ് സംഭവത്തിൽ താങ്കൾക്ക് എങ്ങനെയാണ് മനോവിഷമമുണ്ടാവുകയെന്നും ഇൗ കേസുമായി എന്താണ് ബന്ധമെന്നും എം.എൽ. ശർമയോട് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവർ ചോദിച്ചു. അലഹബാദ് ൈഹേകാടതി ഇതിനകംതന്നെ ചില ഉത്തരവുകൾ പുറപ്പെടുവിച്ചതാണെന്നും ഇൗ കേസിൽ പൊതുതാൽപര്യ ഹരജി നൽകാൻ ആവില്ലെന്നും കോടതി ബോധ്യപ്പെടുത്തി. എം.എൽ.എമാരും മുൻ മന്ത്രിമാരും അടക്കമുള്ള ഉന്നതവ്യക്തികൾ ഉൾപ്പെട്ട നിരവധി ബലാത്സംഗങ്ങളിൽ പൊലീസ് കേെസടുത്തില്ലെന്നും അവർ ശക്തരായതുകൊണ്ടാണ് ഇതെന്ന ആരോപണവും ശർമ ഹരജിയിൽ പരാമർശിച്ചിരുന്നു.
തെൻറ വാദങ്ങളിൽ ശർമ ഉറച്ചുനിന്നെങ്കിലും ഹരജി കോടതി തള്ളുകയായിരുന്നു. ബി.ജെ.പി എം.എൽ.എ ഉൾപ്പെട്ട, ചെറിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത മറ്റൊരു സംഭവത്തിൽ സി.ബി.െഎ അന്വേഷണവും ഉന്നാവിലെ ഇരയുടെ ബന്ധുക്കൾക്ക് നിർഭയ കേസിൽ ലഭ്യമാക്കിയതുപോലെ നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യവും ശർമ മുന്നോട്ടുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.