ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം 4.45 ശ​ത​മാ​ന​മാ​യി

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ജ്യ​ത്തെ ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം ജൂ​ലൈ​യി​ൽ 4.45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ജൂ​ണി​ൽ ഇ​ത് 4.38 ശ​ത​മാ​ന​മാ​യി​രു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. ദേ​ശീ​യ സ്ഥി​തി​വി​വ​ര ഓ​ഫി​സ് (എ​ൻ.​എ​സ്.​ഒ) ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഭ​ക്ഷ്യ പ​ണ​പ്പെ​രു​പ്പം ജൂ​ണി​ലെ 5.32 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ജൂ​ലൈ​യി​ൽ 5.52 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​വും ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം നാ​ല് ശ​ത​മാ​ന​മെ​ന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​ത്തി​ന് മു​ക​ളി​ലാ​യി. അ​തേ​സ​മ​യം, പ​ണ​പ്പെ​രു​പ്പം ആ​ർ.​ബി.​ഐ നി​ശ്ച​യി​ച്ച 2-6 ശ​ത​മാ​നം പ​രി​ധി​ക്കു​ള്ളി​ൽ​ത​ന്നെ​യാ​ണ്. വി​ല​ക്ക​യ​റ്റം വ​ർ​ധി​ച്ചെ​ങ്കി​ലും ഉ​ട​ൻ പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​ൻ ഇ​ത് മ​തി​യാ​യ കാ​ര​ണ​മാ​കി​ല്ലെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. ഭ​ക്ഷ്യ​വി​ല​ക​ളി​ലെ സ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ വ​രും​മാ​സ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം വീ​ണ്ടും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

Tags:    
News Summary - Retail inflation at 4.45 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.