ഉന്നാ​വ്​ വേസ്​ മുഖ്യപ്രതി കുൽദീപ്​ സിങ്​ സെംഗാർ

ഉന്നാവ്​ പീഡന കേസ്​ പ്രതി സെംഗാറിന്‍റെ ഭാര്യ തദ്ദേശ​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥി


ലഖ്​നോ: രാജ്യത്തെ നടുക്കിയ ഉന്നാവ്​ പീഡനക്കേസിലെ പ്രതി കുൽദീപ്​ സിങ്​ സെംഗാറിന്‍റെ ഭാര്യ സംഗീത ബി.ജെ.പി ടിക്കറ്റിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്​. ഉന്നാവ്​ ജില്ലാ പഞ്ചായത്ത്​ ചെയർപേഴ്​സണായ സംഗീത ​​ഫതഹ്​പൂർ ചൗറാസിയിലെ മൂന്നാം വാർഡിൽനിന്നാണ്​ ജില്ലാ പഞ്ചായത്തിലേക്ക്​ ജനവിധി തേടുന്നത്​. ഇവരുടെ ഭർത്താവും പീഡന കേസ്​ പ്രതിയുമായ കുൽദീപ്​ സിങ്​ സെംഗാർ നേരത്തെ ബി.ജെ.പി എം.എൽ.എ ആയിരുന്നു. കേസിൽ കുടുങ്ങി ജയിലിലായതിന്​ പാർട്ടി മാറ്റിനിർത്തി ഒന്നര വർഷമാകു​േമ്പാഴാണ്​ ഭാര്യ സംഗീത സെംഗാർ അതേ പാർട്ടിയുടെ ടിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്​.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്​ത കുറ്റത്തിന്​ ആദ്യം ആജീവനാന്തം ജയിലിലായ സെംഗാറിന്​ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 2020ൽ 10 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 10 ലക്ഷം നഷ്​ടപരിഹാരവും വിധിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞ്​ കുൽദീപിന്​ യു.പി നിയമസംഭയിൽ അയോഗ്യതയും വന്നു.

ഇപ്പോഴും സെംഗാർ കുടുംബത്തിന്​ ഉന്നാവിൽ സ്വാധീനം വലുതാണെന്നു കണ്ടാണ്​ ബി.ജെ.പി ഇവരെ സ്​ഥാനാർഥിയാക്കുന്നത്​. സംസ്​ഥാന പാർട്ടി നേതൃത്വം സംഗീതയുടെ സ്​ഥാനാർഥിത്വത്തിന്​ അംഗീകാരം നൽകിയിട്ടുണ്ട്​.

അറസ്റ്റിലായി ജയിലിലാണെങ്കിലും ബി.ജെ.പി നേതൃത്വം സെംഗാറിനെ കൈയൊഴിഞ്ഞിട്ടില്ല. നേര​െത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​ സെംഗാറിനെ ജയിലിലെത്തി കണ്ടിരുന്നു.

Tags:    
News Summary - Unnao rape accused Kuldeep Sengar’s wife to contest on BJP ticket in UP panchayat polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.