രാജ്യത്തെ സിനിമാതിയറ്ററുകൾ ഇന്ന് തുറക്കും

ന്യൂഡൽഹി: കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർ​ഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക.

തിയറ്ററിൽ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളിൽ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദർശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം, നിബന്ധനകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം, സാനിറ്റൈസർ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം എന്നീ നിബന്ധനകൾ പാലിക്കണം.

തിയറ്ററുകളിൽ എത്തുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. തെർമൽ സ്ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് നടത്തണം. ഒന്നിലധികം സ്ക്രീനുകൾ ഉള്ള ഇടങ്ങളിൽ പ്രദർശന സമയം വ്യത്യസ്തമായാണ് ക്രമീകരിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കലും ഉടന്‍ വേണ്ടെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും തീരുമാനിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നവംബറിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ്.

എന്നാൽ ഉത്തർപ്രദേശും പഞ്ചാബും 9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ ആരംഭിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.