Posted On
date_range Updated On
date_range അൺലോക്ക് 2.0: അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിച്ചേക്കും
ന്യൂഡൽഹി: ലോക്ഡൗൺ ഇളവുകളുടെ രണ്ടാംഘട്ടത്തിൽ ചില റൂട്ടുകളിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. ന്യൂഡൽഹി-ന്യൂയോർക്ക്, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിലാവും സർവീസ് തുടങ്ങുക. ഇതിനൊപ്പം ഗൾഫ് സെക്ടറിൽ ചില സ്വകാര്യ വിമാന കമ്പനികൾക്കും അനുമതി നൽകിയേക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രോ സർവീസുകളും അടഞ്ഞു കിടക്കാൻ തന്നെയാണ് സാധ്യത. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ജൂൺ 18ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ കേന്ദ്രസർക്കാർ അൺലോക്ക് 2.0യെ കുറിച്ച് ചിന്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മാത്രമാവും ഇളവുകൾ അനുവദിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.