ലണ്ടൻ: അനധികൃത താമസക്കാരുടെ ഇന്ത്യയിലേക്കുള്ള മടക്കവുമായും ക്രിമിനൽ രേഖകളുടെയും രഹസ്യവിവരങ്ങളുടെയും കൈമാറ്റവുമായും ബന്ധപ്പെട്ട രണ്ടു കരാറുകളിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. 9000 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തി കടന്നുകളഞ്ഞ മദ്യരാജാവ് വിജയ് മല്യയുടെ കൈമാറ്റത്തിന് ഇന്ത്യ ബ്രിട്ടനോട് സഹായം അഭ്യർഥിച്ചുവരുന്നതിനിടെയാണ് സംഭവ വികാസം. ബ്രിട്ടെൻറ കുടിയേറ്റ മന്ത്രി കരോളിന നോക്സും ഇന്ത്യൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം വർധിക്കാൻ ഇടയാവുമെന്നും ബന്ധം കൂടുതൽ അടുപ്പമുള്ളതാവുമെന്നും ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ പറയുന്നു. വിരലടയാളം, രഹസ്യവിവരങ്ങൾ എന്നിവയടക്കമുള്ള രേഖകൾ ഇനി ഇന്ത്യൻ-ബ്രിട്ടീഷ് എൻഫോഴ്സ്മെൻറുകൾക്ക് പരസ്പരം പങ്കുവെക്കാനുള്ള സാധ്യതയാണ് കുറ്റകൃത്യരേഖകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ധാരണപത്രംവഴി സാധ്യമാവുക.
ബ്രിട്ടനിൽ താമസത്തിന് യോഗ്യതയില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് എളുപ്പം മടങ്ങാനും അങ്ങനെയുള്ളവരെ വേഗത്തിൽ കണ്ടെത്താനും ഇത് സഹായിക്കും. വ്യക്തികളുടെ പൗരത്വവും മറ്റു വിവരങ്ങളും എളുപ്പം പരിശോധനാവിധേയമാക്കി മടക്കം വേഗത്തിലാക്കുന്നതാണ് കരാർ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.