ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചെന്നൈയില്‍ മുസ്‍ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
രാജ്യത്ത് ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വ വാദങ്ങള്‍ക്കെതിരെ മുസ്‍ലിം ലീഗ് നടത്തുന്ന പോരാട്ടത്തില്‍ മതേതര കക്ഷികളും പങ്കാളികളാവണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതര ചിന്താധാരക്ക് കൂടുതല്‍ പ്രസക്തി കൈവന്നിരിക്കയാണ്.
രാജ്യത്തെ മുസ്‍ലിംകളെയും ഇതര ന്യൂനപക്ഷ പിന്നാക്കക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ചുള്ള ബി.ജെ.പിയുടെ ഭരണകൂട ഭീകരത അധികകാലം നീണ്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.