മന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന്​ മോദി

ന്യുഡൽഹി: സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും താമസത്തിന്​  പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന കേന്ദ്രമന്ത്രിമാർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി.  സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

മന്ത്രിമാർ ഒൗദ്യോഗിക ആവശ്യത്തിന്​ യാത്ര ചെയ്യു​േമ്പാൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കി സർക്കാർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കണമെന്നും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയതായാണ്​ റിപ്പോർട്ട്​. പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. 

മന്ത്രിമാരോ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബുധനാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം മന്ത്രിമാരെ വിളിച്ചു കൂട്ടിയാണ്​ മോദി കാര്യങ്ങൾ അറിയിച്ചത്. 
 

Tags:    
News Summary - Union Ministers Should Avoid 5 Star Hotels to Stay -Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.