Posted On
date_range Updated On
date_range പരിണാമ സിദ്ധാന്തം തെറ്റെന്ന് 20 വർഷത്തിനുള്ളിൽ തെളിയും- കേന്ദ്രമന്ത്രി
ന്യൂഡൽഹി: ചാൾസ് ഡാർവിെൻറ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന വാദത്തിൽ ഉറച്ച് കേന്ദ്ര മന്ത്രി സത്യപാൽ സിങ്. തെൻറ പൂർവ്വികർ കുരങ്ങൻമാരല്ലായിരുന്നുവെന്നാണ് ഒരു ശാസ്ത്ര വിദ്യാർഥിയെന്ന നിലയിൽ താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു വ്യക്തിയുടെ കാഴ്ചപ്പാടുകളെ കുറ്റപ്പെടുത്തുന്നത് ശാസ്ത്രീയ മനോഭാവമെല്ലന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ശാസ്ത്ര വിദ്യാർഥിയാണ്. കെമിസ്ട്രിയിൽ പി.എച്ച്.ഡി പൂർത്തിയാക്കിയതുമാണ്. ഇന്നല്ലെങ്കിൽ നാളെ, നാളെ അല്ലെങ്കിൽ പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ താൻ പറഞ്ഞത് ജനങ്ങൾ അംഗീകരിക്കുമെന്നും സത്യപാൽ സിങ് പറഞ്ഞു.
ചാൾസ് ഡാർവിെൻറ പരിണാമ സിദ്ധാന്തം തെറ്റാണെന്നും സ്കൂൾ കോളജ് കരിക്കുലത്തിൽ മാറ്റം വരുത്തണമെന്നും കുറച്ചു മാസങ്ങൾക്കു മുമ്പ് സിങ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.