കനത്ത മഴ: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളം കയറി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴ. മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഡൽഹി നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലടക്കം വെള്ളം കയറി. കനത്ത മഴ നിരവധി വിമാന സർവിസുകളെയും ബാധിച്ചിട്ടുണ്ട്. ഏതാനും സർവിസുകൾ വഴി തിരിച്ചുവിട്ടു.

മുട്ടറ്റം നിറഞ്ഞ വെള്ളത്തിൽ യാത്രക്കാർ ട്രോളി ബാഗുകളുമായി വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒമ്പത് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ജയ്പൂരിലേക്കുള്ള നാല് വിമാനങ്ങളും ലഖ്‌നോവിലേക്കുള്ള രണ്ട് വിമാനങ്ങളും അഹ്മദാബാദിലേക്കുള്ള ഒന്നും ഉൾപ്പെടെ ഒമ്പത് വിമാനങ്ങളാണ് ഉച്ചകഴിഞ്ഞ് 3.30 നും 4.30 നും ഇടയിൽ വഴിതിരിച്ചുവിട്ടത്.

‘ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നത്. ഒന്നര മണിക്കൂറായി ഇവിടെ നിൽക്കുന്നു. വെള്ളം താഴ്ന്നതിനുശേഷം ആഗമന ഗേറ്റിനടുത്ത് എത്തേണ്ടതാണ്’ മാൻസി എന്ന യാത്രക്കാരി എ.എൻ.ഐയോടു പറഞ്ഞു. പ്രതികൂല കാലാവസ്ഥ വിമാന സർവിസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Heavy Rains Flood Delhi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.