ന്യൂഡൽഹി: പ്രേവശനം നേടിയശേഷം സ്ഥാപനം വിടുന്ന വിദ്യാർഥികൾക്ക് ഫീസും രേഖകളും തിരിച്ചുനൽകാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്രമാനവ വിഭവശഷി മന്ത്രാലയം.
യു.ജി.സിയുടെയും ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷെൻറയും (എ.െഎ.സി.ടി.ഇ) നിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ഫീസ് തിരിച്ചു നൽകുന്നില്ലെന്നും വൻ തുക കുറച്ചാണ് നൽകുന്നതെന്നും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. നിർദേശങ്ങൾ അനുസരിക്കാത്ത കൽപിത സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.