പുകവലിക്കാനുള്ള പ്രായം വർധിപ്പിക്കും; പൊതുസ്ഥലത്ത് വലിച്ചാൽ പിഴ 2000

ന്യൂഡൽഹി: പുകവലിക്കാനും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയർത്തി നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാർ. നിലവിലെ പ്രായപരിധിയായ 18ൽ നിന്ന് 21ലേക്ക് ഉയർത്താനാണ് നീക്കം. പുകയില ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003ലെ പുകയില നിരോധന നിയമത്തിലാണ് (COPTA) ഭേദഗതി കൊണ്ടുവരുന്നത്. പുകവലിക്ക് നിരോധനമുള്ള മേഖലകളിൽ വലിച്ചാലുള്ള പിഴ 200ൽ നിന്ന് 2000 ആയി വർധിപ്പിക്കും.

ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുകയോ വിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിലും വിൽപ്പന പാടില്ല.

പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ സംബന്ധിച്ചുള്ള ഏഴാംവകുപ്പും ഭേദഗതി ചെയ്യും. ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വർഷം വരെ തടവുമാണ് ശിക്ഷ.

അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനെതിരെയും കർശന നിയമം കൊണ്ടുവരും. ഏതെങ്കിലും വിധത്തിൽ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെയും കുറ്റകരമായി കണക്കാക്കും. 

Tags:    
News Summary - Union government drafts bill to raise legal smoking age to 21 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.