ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമെൻറ ബജറ്റ് പ്രസംഗം നിരവധി തവണ പ്രതിപക്ഷ പ്ര തിഷേധത്തിനിടയാക്കി. രാജ്യസുരക്ഷയും പെൺകുട്ടികളുടെ സുരക്ഷിതത്വവും സംബന്ധിച്ച പ രാമർശങ്ങളും എൽ.െഎ.സിയുടെ ഒാഹരി വിറ്റഴിക്കലും കേന്ദ്രമന്ത്രിമാർക്കും ബി.ജെ.പി നേത ാക്കൾക്കുമെതിരായ പരാതികളും പരിഹാസവുംകൊണ്ട് പ്രതിപക്ഷം എതിരിട്ടു.
രാജ്യത്ത െ ജനങ്ങളുടെ സുരക്ഷ മോദി സർക്കാർ ഉറപ്പുവരുത്തിയെന്ന ധനമന്ത്രിയുടെ പരാമർശമാണ് പ്രതിപക്ഷത്തെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത്. ശാഹീൻ ബാഗിനെതിരായ അമിത് ഷായുടെ പരാമർശവും ധനമന്ത്രിയുടെ സഹമന്ത്രി അനുരാഗ് ഠാകുറിെൻറ വെടിവെക്കാനുള്ള ആഹ്വാനവും വിളിച്ചുപറഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ നിർമലയുടെ പ്രസംഗം തടസ്സപ്പെടുത്തി.
രാജ്യേദ്രാഹികളെ വെടിവെക്കാൻ മുദ്രാവാക്യം വിളിച്ചുകൊടുത്ത കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് പിറകിലിരിക്കുകയായിരുന്ന സഹമന്ത്രി അനുരാഗ് ഠാകുറിനെ ചൂണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി മോദിയോടും അമിത് ഷായോടും ‘‘വെടിവെച്ചോ വെടിവെച്ചോ’’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
എന്ത് സുരക്ഷിതത്വമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ചോദിച്ച് തൃണമൂലിെൻറ മവ മൊയ്ത്രയും കേരളത്തിൽനിന്നുള്ള ടി.എൻ. പ്രതാപനും ബെന്നി ബെഹനാനും അടക്കമുള്ള എം.പിമാരും കല്യാൺ ബാനർജിക്കൊപ്പം ചേർന്നു. കിഷൻ ഗഞ്ചിൽനിന്നുള്ള കോൺഗ്രസ് എം.പി അമിത് ഷായെ നോക്കി ശാഹീൻ ബാഗിനെതിരായ പ്രസംഗം ഒാർമിപ്പിച്ചു.
എൽ.െഎ.സി ഒാഹരി വിറ്റഴിക്കാനുള്ള തീരുമാനത്തെ വൻ പ്രതിഷേധത്തോടെ എതിരിട്ട പ്രതിപക്ഷം ഇന്ത്യയൊന്നാകെ വിൽപനക്ക് വെച്ചിരിക്കുകയാണെന്ന് ഒാർമിപ്പിച്ചു.
സമ്പത്തുണ്ടാക്കുന്നവരെ മോദി സർക്കാർ സംരക്ഷിക്കുമെന്ന നിർമലയുടെ പ്രഖ്യാപനം ഡസ്കിലടിച്ച് കൂട്ടച്ചിരിയോടെ എതിരേറ്റ പ്രതിപക്ഷ അംഗങ്ങൾ മോദിയെ നോക്കി ‘‘അദാനി, അംബാനി’’ എന്നുച്ചത്തിൽ വിളിച്ചുപറഞ്ഞു. തുറമുഖ വികസനത്തെ കുറിച്ച് പറഞ്ഞപ്പോൾ ‘‘അദാനിക്ക് വിറ്റുകൊണ്ടല്ലേ എന്ന് പ്രതിപക്ഷം തിരിച്ചുചോദിച്ചത് കേട്ട് മോദിയുടെ മുഖം വിവർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.