ന്യൂഡൽഹി: എൽ.ഐ.സിയിലെയും ഐ.ഡി.ബി.ഐയിലെയും ഓഹരി വിൽപന വഴി അടുത്ത സാമ്പത്തിക വർഷം സ ർക്കാർ ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടിയിൽപരം രൂപ. പുതിയ ബജറ്റിലെ ഓഹരി വിറ്റഴിക് കൽ ലക്ഷ്യം 2.10 ലക്ഷം കോടിയാണ്. അതിൽ പകുതിയും ഈ രണ്ടു സ്ഥാപനങ്ങളുടെ ഓഹരി വിൽപന വഴി കിട ്ടുമെന്നാണ് കണക്ക്.
ഏറെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ, ഷിപ്പിങ് കോർപറേ ഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിൽപന വഴിയും വലിയ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യ പൂർണമായും വിൽക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷം സർക്കാറിെൻറ നിത്യചെലവിന് റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിൽ നല്ലൊരു പങ്ക് ഉപയോഗപ്പെടുത്തിയിരുന്നു.
പുതിയ സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന 2.10 ലക്ഷം കോടിയിൽ പകുതിയോളം കേന്ദ്ര പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപന വഴിയുള്ള വരുമാനമാണ്. ബാക്കി തുക എൽ.ഐ.സി, ഐ.ഡി.ബി.ഐ എന്നിവ വഴി. ഇപ്പോൾ എൽ.ഐ.സി ഓഹരി പൂർണമായും (100 ശതമാനം) സർക്കാറിെൻറ പക്കലാണ്. ഐ.ഡി.ബി.ഐയിൽ 46.5 ശതമാനമാണ് സർക്കാർ ഓഹരി.
ഓഹരി വിൽപന നീക്കത്തിൽ എൽ.ഐ.സി ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകി സഹായിക്കുന്ന പാരമ്പര്യമാണ് ലാഭത്തിലോടുന്ന എൽ.ഐ.സിക്കുള്ളതെന്ന് എംേപ്ലായീസ് യൂനിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പോളിസി ഉടമകളോടും ഏജൻറുമാരോടുമുള്ള പ്രതിബദ്ധതയിൽ വെള്ളം ചേർക്കുകകൂടിയാണ് സർക്കാർ ചെയ്യുന്നതെന്ന് അഖിലേന്ത്യ ലൈഫ് ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജേഷ് നിംബൽകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.