ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 329 കോടിയു ടെ വർധന പുതിയ ബജറ്റിലുള്ളതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി.
110 കോടി പ്രീമെട്രിക് സ്കോളർഷിപ്പിലും 39 കോടി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിലും 34 കോടി മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിലും 20 കോടി മൗലാന ആസാദ് ഫെേല്ലാഷിപ്പിലും വർധിപ്പിച്ചപ്പോൾ സൗജന്യ കോച്ചിങ് പദ്ധതിയിൽ 25 കോടിയും യു.പി.എസ്.സി പരീക്ഷ പരിശീലനത്തിനുള്ള 10 കോടിയും നഇൗ മൻസിൽ പദ്ധതിയുടെ 20കോടിയും ഉസ്താദ് പദ്ധതിയിൽ 10 കോടിയും മുസ്ലിം സ്ത്രീശാക്തീകരണത്തിൽ അഞ്ച് കോടിയും കുറച്ചു. പാഴ്സി വിഭാഗത്തിെൻറ ജനസംഖ്യ കുറയുന്നത് തടയാനുള്ള പദ്ധതിക്ക് ന്യൂനപക്ഷ മന്ത്രാലയത്തിന് നാലു കോടി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.