വനിതകൾക്ക് മുദ്ര പദ്ധതിയിൽ ഒരു ലക്ഷം വായ്പ

ന്യൂഡൽഹി: വനിതാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി സ്വകാര്യ പങ്കാ ളിത്തത്തോടെ പുതിയ കമ്മിറ്റി രൂപീകരിക്കും. ഗ്രാമീണ മേഖലയിലെ യുവതികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കും.

യുവ തി കേന്ദ്രീകൃത പദ്ധതികൾ നടപ്പാക്കും. വനിതാ സ്വയംസഹായ സംഘങ്ങളിലെ മുഴുവൻ വനിതകൾക്കും മുദ്ര പദ്ധതിയിൽ ഒരു ലക്ഷം വായ്പ ലഭ്യമാക്കും.

രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ സ്വയംസഹായ സംഘങ്ങളിലെ വനിതകൾക്ക് ഒാവർ ഡ്രാഫ്റ്റ് (ഒ.ഡി) ആയി 5000 രൂപ നൽകും. വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Union Budget 2019: One Lakh Loan in Women -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.