അഹമ്മദാബാദ്: ഏക സിവിൽകോഡ് രാജ്യത്തിന്റെ അഖണ്ഡതക്ക് അനിവാര്യമെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജൻ ഗൊഗോയ്. പുരോഗമനപരമായ നിയമമായിരിക്കും ഏക സിവിൽ കോഡ്. ഭരണഘടനയുടെ ഒരു ലക്ഷ്യമാണ് അത്. ജനങ്ങൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കിയതിന് ശേഷം നിയമം കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ സംഘടപ്പിച്ച സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനപരമായ നിയമമാണ് ഏക സിവിൽകോഡ്. ഇക്കാര്യത്തിൽ തർക്കത്തിന്റെ ആശ്യമില്ല. ഭരണഘടനയുടെ ഒരു ലക്ഷ്യമാണ് അത്. ആർട്ടിക്കൾ 47ൽ അതിനെ കുറിച്ച് പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരുമിച്ച് കൊണ്ടു പോകുന്നതിനുള്ള ഏക പോംവഴി ഏക സിവിൽകോഡാണ്. ഇന്ന് നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരങ്ങൾ സാമൂഹിക നീതിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഒരു രാജ്യത്തിന് ഇത്രയധികം നിയമങ്ങളെ താങ്ങാനാവില്ലെന്നും രഞ്ജൻ ഗൊഗോയ് പറഞ്ഞു.
ഏക സിവിൽകോഡിൽ രാജ്യത്ത് സമവായം ഉണ്ടാക്കുക. എന്താണ് ഏക സിവിൽകോഡെന്ന് ജനങ്ങളോട് പറയുക. ഒരിക്കൽ നിങ്ങൾ സമവായം ഉണ്ടാക്കിയാൽ ഏക സിവിൽ കോഡ് എന്താണെന്ന് ജനങ്ങൾക്ക് മനസിലാകും. പക്ഷേ എത്ര പറഞ്ഞാലും രാജ്യത്തെ ഒരു വിഭാഗത്തിന് ഇതൊന്നും മനസിലാവില്ല. അല്ലെങ്കിൽ അവർ മനസിലാവാത്ത പോലെ നടിക്കുന്നു. അവരെ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.