ഏക സിവില്‍ കോഡ്: അഭിപ്രായം  നല്‍കാതെ ബിഹാര്‍ സര്‍ക്കാര്‍

പട്ന: കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ ഏക സിവില്‍ കോഡിനെക്കുറിച്ച് സര്‍ക്കാറിന്‍െറ അഭിപ്രായം സമര്‍പ്പിക്കാനാവില്ളെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമ കമീഷന്‍ അയച്ച ചോദ്യാവലിയിലെ ചോദ്യങ്ങള്‍ ചോദ്യകര്‍ത്താവ് ആഗ്രഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കുന്നതാണെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബി.എസ്. ചൗഹാന് അയച്ച കത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു. ചോദ്യാവലിയില്‍ പരിമിതമായ ഉത്തരങ്ങള്‍ക്കേ സാധ്യതയുള്ളൂവെന്നും സ്വതന്ത്രമായ ഉത്തരങ്ങള്‍ നല്‍കാന്‍ അവസരമില്ളെന്നും പറഞ്ഞ നിതീഷ് ഏക സിവില്‍ കോഡ് സംബന്ധിച്ച് തിരക്കിട്ടെടുക്കുന്ന തീരുമാനം സാമൂഹികമായ ഭിന്നിപ്പിലേക്കും ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിലുള്ള വിശ്വാസത്തിന്‍െറ തകര്‍ച്ചയിലേക്കും നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിയമകമീഷന് അയക്കാനുള്ള കത്തിന് സംസ്ഥാനമന്ത്രിസഭ ജനുവരി 10ന് അംഗീകാരം നല്‍കി.

Tags:    
News Summary - uniform civil code and hihar government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.