സീറ്റ് പങ്കുവെക്കുന്നതിൽ ഒരു തീരുമാനമുണ്ടാകട്ടെ; എന്നിട്ടാകാം ഭാരത് ജോഡോ ന്യായ് യാത്ര -നയം വ്യക്തമാക്കി അഖിലേഷ് യാദവ്

ലഖ്നോ: സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ​ങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. കോൺഗ്രസുമായുള്ള സീറ്റ് പങ്കുവെക്കൽ ചർച്ചയിൽ ധാരണയിലെത്തിയി​ട്ടേ യാത്രയിൽ പ​​​ങ്കെടുക്കുകയുള്ളൂ എന്നാണ് അഖിലേഷിന്റെ നിലപാട്.

സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുപാർട്ടികളും ഇതു സംബന്ധിച്ച പട്ടികകൾ സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് കഴിഞ്ഞാലുടൻ സമാജ് വാദി പാർട്ടി കോൺഗ്രസിന്റെ ന്യായ് യാത്രയിൽ പ​ങ്കെടുക്കും.-അഖിലേഷ് യാദവ് പറഞ്ഞു.

തിങ്കളാഴ്ച അമേത്തിയിലൂടെയാണ് യാത്ര കടന്നുപോവുക. അതിനു ശേഷം രാഹുലും സംഘവും റായ്ബറേലിയിലെത്തും. റായ്ബറേലിയിൽ വെച്ച് ന്യായ് യാ​ത്രയിൽ പ​ങ്കെടുക്കുമെന്നായിരുന്നു നേരത്തേ അഖിലേഷ് യാദവ് പറഞ്ഞത്.

സീറ്റുകളുടെ എണ്ണവും സ്ഥാനാർഥികളെ കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ചില സീറ്റുകളിൽ രാഹുലിന് കടുംപിടിത്തമുണ്ട്. ഇതാണ് സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ച നീളാൻ കാരണം.-സമാജ്‍വാദി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അഖിലേഷ് യാദവുമായി രാഹുലും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയുമാണ് അനുരഞ്ജന ചർച്ച നടത്തുന്നത്. യാത്രയിൽ പ​​ങ്കെടുക്കാനുള്ള ഖാർഗെയുടെ ക്ഷണം സ്വീകരിച്ചതായി നേരത്തേ അഖിലേഷ് യാദവ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു.അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 11 സീറ്റുകൾ വിട്ടുനൽകുമെന്നാണ് എസ്.പിയുടെ വാഗ്ദാനം.

Tags:    
News Summary - Uncertainty still persists over Akhilesh Yadav's participation in Bharat Jodo Nyay Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.