ഉനയില്‍ വീണ്ടും ദലിത് പീഡനം; ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേരെ ആക്രമണം

അഹ്മദാബാദ്: ദലിത് പീഡനത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ഗുജറാത്തിലെ ഉനയില്‍ ദലിതുകള്‍ക്കുനേരെ വീണ്ടും ആക്രമണം. ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേര്‍ക്കാണ് മേല്‍ജാതിക്കാര്‍ ഇത്തവണ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാലികളെ മേയ്ക്കാന്‍ എത്തിയ ഒരു സംഘം പേരെ തങ്ങളുടെ കൃഷിഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാണ് 30കാരിയും ആറു മാസം ഗര്‍ഭിണിയുമായ രേഖ സങ്കാതിനും ഭര്‍ത്താവ് ബാബു ഭായ് സങ്കാതിനും നേര്‍ക്ക് പൈപ്പും വടിയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്. ഇരുവരെയും ഉനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് എടുത്തയായും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. 

രേഖയുടെ കാലുകള്‍ക്കും ചുമലിനും പരിക്കുണ്ട്. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് അപായമൊന്നും സംഭവിച്ചില്ളെന്നും പൊലീസ് പറയുന്നു. സെപ്റ്റംബറിലും മറ്റൊരു ഗര്‍ഭിണിക്കുനേരെ സമാനമായ ആക്രമണം നടന്നിരുന്നു. പശുവിന്‍െറ ജഡം നീക്കംചെയ്യാന്‍ വിസമ്മതിച്ചതിനുള്ള ശിക്ഷയായിട്ടായിരുന്നു ഇത്. ദലിതുകളെ തൊട്ടുകൂടാത്തവരും തെരുവില്‍ അലഞ്ഞുനടന്ന് ചാവുന്ന നാല്‍ക്കാലികളുടെ ജഡങ്ങള്‍ നീക്കം ചെയ്യാന്‍ ബാധ്യതപ്പെട്ടവരുമായാണ് ഇവിടെ മേല്‍ജാതിക്കാര്‍ കണക്കാക്കുന്നത്. പശുക്കളെ കൊന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂലൈയില്‍ നാല് ദലിത് യുവാക്കളെ ഗോസംരക്ഷണ സേനയെന്ന പേരില്‍ സംഘടിച്ചത്തെിയവര്‍ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തോടെയാണ് ഉന വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ ജാതീയതയുടെ വികൃതമുഖമായി ആ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. ഇതിനെതുടര്‍ന്ന് ജാതി വിവേചനത്തിനത്തില്‍ ഉനയിലെ ദലിതുകളില്‍നിന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. 

Tags:    
News Summary - Una 2.0: Pregnant Dalit woman, hubby beaten up over grazing row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.