എ.ബി.വി.പി നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ സർവകലാശാലകൾക്ക് യു.ജി.സി നിർദേശം

മുംബൈ: എ.ബി.വി.പി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ ജന്മ ശതാബ്ദി വാർഷികത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ മഹാരാഷ്ട്രയിലെ കോളജുകൾക്കും സർവകലാശാലകൾക്കും യു.ജി.സിയുടെ വിവാദ നിർദേശം.

കഴിഞ്ഞ ആഗസ്റ്റിൽ ആരംഭിച്ച് അടുത്തവർഷം ആഗസ്റ്റ് ഏഴിന് അവസാനിക്കുന്ന ആഘോഷങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ 'പ്രേരിപ്പിക്കണ'മെന്നാണ് കത്തിൽ പറയുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട്‌ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.ജി.സി നിർദേശം.

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്. യു.ജി.സി നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ വിദ്യാർഥി സംഘടനയായ യുവസേന രംഗത്തെത്തി.

ആർ.എസ്.എസും ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകളും സ്വന്തം ചിലവിലാണ് ആഘോഷം നടത്തേണ്ടതെന്നും കോളജുകളേയും സർവകലാശാലകളെയും അടിച്ചേൽപ്പിക്കരുതെന്നും യുവസേന നേതാവും മുംബൈ സർവകലാശാല മുൻ സെനറ്റ് അംഗവുമായ പ്രദീപ് സാവന്ത് പറഞ്ഞു.

Tags:    
News Summary - UGC instructs universities to celebrate ABVP leader's birth centenary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.