ഉദ്ധവ് താക്കറെ അടക്കം ഒമ്പതു പേർ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിൽ

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കം ഒമ്പത് പേർ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം അവസാനിച്ചതോടെ മൽസര രംഗത്ത് ഒമ്പതു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേതുടർന്ന് വരണാധികാരി ഒമ്പതു പേരെ വിജയിയായി പ്രഖ്യാപിച്ചു. ഉദ്ധവിന്‍റേത് അടക്കം 14 പത്രികകൾ വരണാധികാരി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 

ശിവസേനയുടെ നീലം ഗോർഹെ, എൻ.സി.പിയുടെ ശശികാന്ത് ഷിൻഡെ, അമോൽ മിത്കരി, കോൺഗ്രസിന്‍റെ രാജേഷ് റാത്തോഡ്, ബി.ജെ.പിയിലെ ഗോപിചന്ദ് പദാൽഖർ, പ്രവീൺ ദാത്കെ, രാജ്നീത് സിങ് മൊഹിതെ പാട്ടീൽ, അജിത് ഗോപ്ചന്ദെ, രമേശ് കരാദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.  

നി​ല​വി​ൽ എം.​എ​ൽ.​എ​യൊ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ അം​ഗ​മോ അ​ല്ലാ​ത്ത ഉ​ദ്ധ​വി​ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ര​ണ​മെ​ങ്കി​ൽ മേ​യ്​ 28നു ​മു​മ്പായി​ ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണമായിരുന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ 28നാ​ണ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യ സ​ർ​ക്കാ​റി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്.

Tags:    
News Summary - Uddhav Thackeray, 8 others elected unopposed to Maharashtra Legislative Council -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.