തീർത്ഥാടക കേന്ദ്രങ്ങൾ ലോകോത്തര നിലവാരമുള്ള വിനോദകേന്ദ്രങ്ങളാക്കും- യോഗി

ല​ഖ്​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വിവിധ മ​ത​വിഭാഗങ്ങളുടെ തീർത്ഥാടക കേന്ദ്ര​ങ്ങ​ൾ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി വികസിപ്പിക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മഥുരയിലെ കൃഷ്​ണ ജന്മഭൂമി സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യ ഒരു മതേതര രാജ്യമാണ്​. സംസ്ഥാനത്ത്​ ഏതു മതവിഭാഗങ്ങളുടെ ആഘോഷങ്ങളും ത​ട​യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മുഖ്യമന്ത്രി പദത്തിലെത്തി 11 മാസത്തിനുള്ളിൽ ഈ​ദു​ൽ ഫി​ത്വ​റി​നോ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നോ താ​ൻ ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടി​ല്ല. താ​ൻ ഒ​രു ഹി​ന്ദു​വാ​ണ്. ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്കു​ന്ന എ​ല്ലാ​വ​രെ​യും പോ​ലെ ത​നി​ക്കും ത​ന്‍റെ മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ത​ന്‍റെ സം​സ്കാ​ര​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും യോ​ഗി പ​റ​ഞ്ഞു.
ഉത്തർപ്രദേശി​െല തീർത്ഥാടക കേന്ദ്രങ്ങൾക്കും തീർത്ഥാടകർക്കും സുരക്ഷയും സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും യോഗി പറഞ്ഞു. 

Tags:    
News Summary - Tying to develop religious site into world-class tourist destination- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.