ഉത്തർ പ്രദേശിലെ ഷോക്കറിൽ കുടുംബത്തിലെ അഞ്ചുപേർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ഇതിൽ രണ്ട് വയസുള്ള കുഞ്ഞും ഉണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ രണ്ട് വയസ്സുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ ഇന്ന് രാവിലെയാണ് അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രാം കുമാർ യാദവ് (55), ഭാര്യ കുസും ദേവി (52), മകൾ മനീഷ (25), മരുമകൾ സവിത (27), ചെറുമകൾ മിനാക്ഷി (2) എന്നിവരാണ് ഖവാജ്പൂർ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റൊരു കൊച്ചുമകൾ സാക്ഷി (5) രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടക്കുമ്പോൾ വീട്ടിലില്ലാതിരുന്ന യാദവിന്റെ മകൻ സുനിലും (30) രക്ഷപെട്ടു.
അഞ്ചുപേരുടെയും തലക്കാണ് അടിയേറ്റതെന്നാണ് ശരീരത്തിലെ മുറിവുകൾ സൂചിപ്പിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഓഫീസർ അജയ് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഏഴ് അംഗ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സൂചനകൾ ശേഖരിക്കാൻ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.തീപിടിത്തമുണ്ടായതായി പൊലീസിനെ നാട്ടുകാർ ആദ്യം അറിയിച്ചിരുന്നു. പൊലീസും അഗ്നിശമന സേനയും എത്തിയപ്പോൾ യാദവിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ വീട്ടിൽ കണ്ടെത്തി. പെൺകുട്ടിയുടെയും അമ്മയുടെയും മൃതദേഹങ്ങൾ തീപിടിത്തമുണ്ടായ മുറിക്ക് സമീപമായിരുന്നു. ശ്വാസം മുട്ടിയ നിലയിലായിരുന്നു യാദവും ഭാര്യയും. തുടർന്ന് അവരുടെ മരുമകളുടെ മൃതദേഹം കണ്ടെത്തി.
ജില്ലയിൽ മറ്റൊരു ഭയാനകമായ കുറ്റകൃത്യം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് സംഭവം. ഏപ്രിൽ 16 ന് ഖഗൽപൂർ ഗ്രാമത്തിൽ പ്രീതി തിവാരി എന്ന 38കാരിയെയും പെൺമക്കളായ മഹി (12), പിഹു (8), കുഹു (3) എന്നിവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ ഭർത്താവ് രാഹുലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.