താനെ: മാലിന്യവണ്ടിയിടിച്ച് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ കല്യാൺ-ഡോംബിവ്‌ലിക്ക് സമീപമുള്ള വാസർ ഗ്രാമത്തിലായിരുന്നു സംഭവം. കല്യാൺ-ഡോംബിവ്‌ലി കോർപ്പറേഷൻ കരാർ കമ്പനിയുടെ മാലിന്യവണ്ടിയാണ് കുട്ടിയെ ഇടിച്ചത്. രാവിലെ ഏഴുമണിയോടെ കുട്ടി അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് വേഗത്തിൽ വന്ന മാലിന്യവണ്ടി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. കുട്ടി സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. ഹിൽ ലൈൻ പൊലീസ് സീനിയർ ഇൻസ്പെക്ടർ സന്ദീപ് ശിവാലെ പറഞ്ഞു.
ഈ റൂട്ടിൽ ഓടുന്ന മാലിന്യവണ്ടികൾ എപ്പോഴും കടുത്ത അശ്രദ്ധയോടെയും അമിതവേഗതയിലുമാണ് ഓടിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.സംഭവത്തിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് സ്വതന്ത്രമായ രീതിയിൽ ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ ഹർഷൽ ഗെയ്ക്‌വാദ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.