എം.എൻ.എമ്മിൽ വീണ്ടും പൊട്ടിത്തെറി; രണ്ടു നേതാക്കൾ കൂടി രാജിവെച്ചു

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ​ത്തിന്​ പിന്നാലെ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ​ പൊട്ടിത്തെറി. പ്രമുഖരുടെ രാജിക്ക്​ പിന്നാലെ രണ്ടു സംസ്​ഥാന നേതാക്കൾ കൂടി പാർട്ടിയിൽനിന്ന്​ രാജിവെച്ചു. മുൻ ഐ.എ.എസ്​ ​ഓഫിസറും എം.എൻ.എമ്മിന്‍റെ ജനറൽ സെക്രട്ടറിയുമായ സ​േന്താഷ്​ ബാബുവും സംസ്​ഥാന സെക്രട്ടറിയുമാണ്​ രാജിവെച്ചവർ.

വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജി. എം.എൻ.എമ്മിന്‍റെ വേളാ​ച്ചേരി സ്​ഥാനാർഥിയായിരുന്നു സന്തോഷ്​ ബാബു. പദ്​മപ്രിയ മധുരവയലിൽനിന്നും ജനവിധി തേടിയിരുന്നു. എന്നാൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഒരാൾക്കുപോലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. നേരത്തേ പാർട്ടിയുടെ മുതിർന്ന അംഗങ്ങൾ രാജിവെച്ച്​ പോയത്​ കമൽ ഹാസന്​ തലവേദനയായിരുന്നു. ഇതിനു​പിന്നാലെയാണ്​ മറ്റു സംസ്​ഥാന നേതാക്കളുടെ രാജിയും.

വൈസ്​ പ്രസിഡന്‍റ്​ ആർ. ​മഹേന്ദ്രൻ, എം. മുരുഗാനന്ദം, മുൻ ഐ.പി.എസ്​ ഓഫിസർ എ.ജി. മൗര്യ, തങ്കവേൽ, ഉമാദേവി, സി.കെ. കുമാരവേൽ, ശേഖർ, സുരേഷ്​ ​അയ്യർ എന്നിവരാണ്​ നേരത്തേ രാജിവെച്ചവർ. പാർട്ടിയെ പിന്നിൽനിന്ന്​ കുത്തിയവരാണെന്നും ചതിയൻമാരാണെന്നുമായിരുന്നു നേതാക്കൾ രാജിവെച്ചതിൽ കമൽ ഹാസന്‍റെ പ്രതികരണം.

2019ൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ 3.7 ശതമാനം വോട്ട്​ മക്കൾ നീതി മയ്യത്തിന്​ ലഭിച്ചിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ ശതമാനം 2.52 ആയി കുറഞ്ഞു. വോട്ടിങ്​ ശതമാനം കുറഞ്ഞത്​ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ കാരണ​മാകുകയായിരുന്നു.

Tags:    
News Summary - Two top leaders latest to quit Kamal Haasans Makkal Needhi Maiam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.