ദിസ്പൂർ: ഗായകൻ സുബീൻ ഗാർഗിന്‍റെ മരണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരായ നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ എന്നിവരാണ് അറസ്റ്റിലായത്. സുബിന്‍റെ ബന്ധുവായ സന്ദീപൻ ഗാർഗിനെ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അസം പൊലീസ് സർവീസ് ഉദ്യോഗസ്ഥനാണ് സന്ദീപൻ.
അറസ്റ്റിലായ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെക്കാലമായി സുബീനൊപ്പം ഉള്ളവരാണ്. നേരത്തെ മാനേജർ സിദ്ധാർഥ് ശർമ, സിങ്കപ്പൂരിൽ നടന്ന ഫെസ്റ്റിന്‍റെ സംഘാടകൻ ശ്യാംകനു മഹന്ത, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാർഗിന്‍റെ മരണത്തിൽ 5ാമത്തെ അറസ്റ്റാണിത്.
സെപ്റ്റംബർ 19നാണ് സിങ്കപ്പൂരിൽ സ്കൂബാ ഡൈവിങിനിടെ സുബീൻ മരിക്കുന്നത്. വെള്ളത്തിൽ മുങ്ങിത്താണ സുബീനെ ആരും തന്നെ രക്ഷിക്കാൻ തയാറായില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സിങ്കപ്പൂരിൽ വെച്ച് സുബീന് വിഷം കലർത്തി നൽകിയതാണ് സുബീന്‍റെ മരണത്തിന് കാരണമെന്ന ബാന്‍റംഗം ശേഖർ ജ്യോതിയുടെ ആരോപണം മരണത്തിന്‍റെ ദുരൂഹത വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.