ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്​സുമാർക്ക്​ കോവിഡ്​

ന്യൂഡൽഹി: ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്​സുമാർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. മാർച്ച്​ 31 ന്​ ഇവിടത്തെ ഡോക്​ടർക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയിരുന്നു. ഈ ഡോക്​ടർക്കൊപ്പം ജോലി ചെയ്​ത രണ്ടു നഴ്​സുമാരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു.

ഡോക്​ടർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഏപ്രിൽ ഒന്നിന്​ ആശുപത്രി അണുവിമുക്തമാക്കുന്നതിനായി അടച്ചിട്ടിരുന്നു.

നേ​രത്തേ മൊഹല്ല ക്ലിനിക്കിലെ രണ്ട​​ു ഡോക്​ടർമാർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഗൾഫിൽ നിന്ന്​ മടങ്ങിയെത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ്​ ഒരു ഡോക്​ടർക്ക്​ കോവിഡ്​ പിടി​െപട്ടത്​​. ഇയാളുടെ ഭാര്യക്കും മകൾക്കും കോവിഡ്​ ബാധ കണ്ടെത്തി. മ​റ്റൊരു ഡോക്​ടർക്ക്​ രോഗം ബാധിച്ചത്​ എവിടെനിന്നാണെന്ന്​ വ്യക്തമല്ല.

ഡൽഹിയിൽ 141 പേർക്കാണ്​ വ്യാഴാഴ്​ച മാത്രം രോഗം സ്​ഥിരീകരിച്ചത്​. 295 പേരാണ്​ ഇവിടെ രോഗബാധിതരായുള്ളത്​​.

Tags:    
News Summary - Two nurses at Delhi Govt's Cancer Hospital Test Positive for Covid -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.