ഈ രണ്ട്​ ലക്ഷണങ്ങൾ നിസാരമാക്കി കളയല്ലേ; ഭൂരിഭാഗം കോവിഡ്​ രോഗികളിലും കണ്ടുവരുന്നതായി റിപ്പോർട്ട്​

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധ പിടിവിട്ട്​ കുതിക്കുന്ന സാഹചര്യത്തിൽ പല സംസ്​ഥാനങ്ങളും ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുകയാണ്​. വകഭേദം സംഭവിച്ച വൈറസ്​ വ്യാപനം കാരണം രോഗബാധിതരിൽ പുതിയ പല രോഗ ലക്ഷണങ്ങളും​ കാണിക്കുന്നുണ്ട്​​.

സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്​ടപ്പെടൽ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്​.

പകുതിയിലധികം കോവിഡ്​ ബാധിതരിൽ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ്​ കാണുന്നതെന്നാണ്​ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ ഹെൽത്ത്​ ആൻഡ്​ ഫാമിലി വെൽ​ഫെയർ സൂചിപ്പിക്കുന്നത്​.

വായ വരണ്ടുണങ്ങുന്നതാണ്​ ഇതിൽ പ്രധാനമായി പറയുന്നത്​. വായിൽ ഉമിനീർ ഉദ്​പാദിപ്പിക്കാത്ത അവസ്ഥയാണ് 'ക്​സീറോസ്​റ്റോമിയ'​. ഇത് വായ്​ വരണ്ടു പോകുവാൻ കാരണമാകുന്നു. ഉമിനീരിന്‍റെ ഘടനയിലെ മാറ്റമോ അല്ലെങ്കിൽ ഉമിനീർ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.

കോവിഡ്​ ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ്​ ഈ ലക്ഷണം കണ്ടുവരുന്നത്​. ഇതിന്​ ശേഷമാകും മറ്റ്​ ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.

വരണ്ട നാവാണ്​ പുതിയ കോവിഡ്​ ലക്ഷണങ്ങളിൽ രണ്ടാമത്തേത്​​​. ഇക്കാലയളവിൽ നാവ്​ വെള്ള നിറമായി മാറുന്നു. ചിലപ്പോൾ നാവിൽ വെളുത്ത നിറത്തിലുള്ള കുത്തുകൾ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങൾ കണ്ടുവരുന്ന ​ആളുകൾക്ക്​ ഭക്ഷണം കഴിക്കാൻ ​പ്രയാസമുണ്ടാകും. ഉമിനീർ കുറവായതിനാൽ തന്നെ ഭക്ഷണം ചവച്ചരച്ച്​ കഴിക്കാൻ സാധിക്കില്ല. സാധാരണ നിലയിൽ സംസാരിക്കാനും ബുദ്ധിമുട്ട്​ അനുഭവപ്പെടും.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത്​ വൈറസ്​ വ്യാപനം തടയാൻ സാധിക്കും.

ഇതിനിടെ ഞായറാഴ്ച രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ്​​.

24 മണിക്കൂറിനിടെ 1501 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന​ കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷം കടന്നത്​. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ്​ രോഗബാധിതരായത്​. മഹാരാഷ്​ട്രയിലാണ് (419)​ ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച്​ മരിച്ചത്​. ഡൽഹിയിൽ 167 പേർ മരിച്ചു.

Tags:    
News Summary - two more symptoms of covid 19 reported in majority of patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.