നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് വേണം; എം.എൽ.എമാർ സുപ്രീം കോടതിയിൽ

ബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എ ം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ നിർദേശം നൽകണമെന്നാണ് എം.എൽ.എമാരുടെ ആവശ്യം. സ്വതന്ത്ര എം.എൽ.എമാരായ എച്ച്. ശങ്കറും ആർ. നാഗേഷുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അതിനിടെ, വോട്ടെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.യു സഖ്യസർക്കാറിനെ പിന്തുണക്കാൻ കർണാടകയിലെ ഏക ബി.എസ്.പി എം.എൽ.എ എൻ. മഹേഷിന് ദേശീയ അധ്യക്ഷ മായാവതി നിർദേശം നൽകി. വോട്ടെടുപ്പിൽ നിന്ന് മാറിനിൽക്കാനാണ് തനിക്ക് നിർദേശം ലഭിച്ചതെന്ന് എൻ. മഹേഷ് നേരത്തെ പറഞ്ഞിരുന്നു. ഇത് സഖ്യസർക്കാറിന് തിരിച്ചടിയായിരുന്നു.

എന്നാൽ, പിന്നീട് മായാവതി തന്നെ സഖ്യസർക്കാറിനെ പിന്തുണക്കാൻ നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.എസ്.പി ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നു.

Tags:    
News Summary - two mlas move to supreme court to seek floor test on monday -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.