Posted On
date_range Updated On
date_range വിദ്യാർഥിയെ മരത്തിൽ കെട്ടിയിട്ട് കാമുകിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർഥിയെ മരത്തിൽ കെട്ടിയിട്ട് കാമുകിയെ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്താണ് സംഭവം.
പള്ളിപ്പാലം ബീച്ച് സന്ദർശിക്കാൻ പോയ സുഹൃത്തുക്കളെ പ്രതികൾ ചേർന്ന് തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. പുരുഷ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയും സുഹൃത്തും സംഭവം ആദ്യം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളായ പി. നാഗബാബു, എറംസെട്ടി അനുദീപ് എന്നിവരെ ബന്ദർ റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.