കർണാടകയിൽ രണ്ടു മലയാളികൾക്ക് കോവിഡ്

ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച രണ്ട്​ മലയാളികൾക്ക് ഉൾപ്പെടെ ഏഴുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മാർച്ച് 22ന് ദുബൈയിൽനിന്ന്​ ബംഗളൂരുവിലെത്തിയ കണ്ണൂർ സ്വദേശികളായ 46കാരനും 22കാരനുമാണ് രോഗം സ്ഥിരീകരിച്ച മലയാളികൾ. 46കാരൻ മൈസൂരുവിലെ ആശുപത്രിയിലും 22കാരൻ ബംഗളൂരുവിലെ ആശുപത്രിയിലും ഐസൊലേഷൻ വാർഡിലാണ്.

46കാരനുമായി അടുത്തിടപഴകിയ മൂന്ന്​ പ്രൈമറി കോണ്ടാക്ടുകളും നാല്​ സെക്കൻഡറി കോണ്ടാക്ടുകളും കണ്ടെത്തി. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ദുബൈയിൽനിന്ന്​ മാർച്ച് 17ന് എത്തിയ 38കാരൻ, ലണ്ടനിൽനിന്ന്​ മാർച്ച് 13ന് എത്തിയ 41കാരൻ, മാർച്ച് 18ന് യു.കെയിൽനിന്ന്​ ദു​ൈബ വഴി എത്തിയ 24കാരൻ, ജർമനിയിൽനിന്ന്​ മാർച്ച് 17ന് ബംഗളൂരുവിലെത്തിയ 60കാരൻ, ബംഗളൂരുവിലെ ഐസൊലേഷൻ വാർഡിൽ ഉള്ളയാളുടെ 30കാരിയായ ഭാര്യ എന്നിവരാണ് രോഗം സ്ഥിരീകരിച്ചവർ. ഇവരെല്ലാം ബംഗളൂരുവിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഏഴുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്​ഥാനം ആകെ എണ്ണം 33 ആയി. ഇതുവരെ ബംഗളൂരു (23), കലബുറഗി (മൂന്ന്), കുടക് (ഒന്ന്), ചിക്കബെല്ലാപുര (രണ്ട്), മൈസൂരു (രണ്ട്), ധാർവാഡ് (ഒന്ന്), ദക്ഷിണ കന്നട (ഒന്ന്) എന്നിങ്ങനെയാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതിൽ ബംഗളൂരുവിലെ 23 പേരിൽ ഒരാൾ രോഗമുക്തനായി. കലബുറഗിയിലെ മൂന്നുപേരിൽ ഒരാളാണ് മരിച്ചത്.


Tags:    
News Summary - two malayalees are affected covid in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.