ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ ആദർശ് നഗറിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് കെട്ടിടത്തിൽ തീപിടത്തമുണ്ടായത്.
എട്ട് വയസുള്ള അഖാൻഷയും സഹോദരൻ സാത്രനുമാണ് തീപിടത്തത്തിൽ മരിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് ഫയർഫോഴ്സിന് തീയണക്കാനായത്. കെട്ടിടത്തിലെ എ.സിയിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.
കെട്ടിടത്തിെൻറ ഒന്നാംനിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.