യു.പിയിൽ രണ്ട്​ അപകടങ്ങളിലായി 14 മരണം

ലക്​നോ: ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലായി നടന്ന അപകടത്തിൽ പതിനാലു പേർ മരിച്ചു. നാലുപേർക്ക്​ പരിക്കേറ്റു. ബിജ്​നോർ ദേശീയപാത 74ൽ ബസ്​ കാറിലേക്ക്​ ഇടിച്ചുകയറി ഒമ്പതു പേർമരിച്ചു. രണ്ടുപേർക്ക്​ ഗുരുതര പരിക്കേറ്റു. പരി​േക്കറ്റവരെ സമീപ​െത്ത ആ​ശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

സിതാപൂർ ജില്ലയിലെ ലഹർപൂരിലുണ്ടായ അപകടത്തിൽ ഒരു കുടംബത്തി​െല അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക്​ പരിക്കേറ്റു. ട്രക്ക്​ കാറിനിടിച്ചാണ്​ അപകടം സംഭവിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. 
 

Tags:    
News Summary - two accidents in UP, 14 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.