മാതാപിതാക്കൾ ശാസിച്ചതിന് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു ഒമ്പതുവയസ്സുകാർ ജീവനൊടുക്കി

ഹൈദരാബാദ്: തെലങ്കാനയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഒമ്പതുവയസ്സുകാർ ജീവനൊടുക്കി. വാറങ്കലിലും മഹാബുബാബാദ് ജില്ലയിലുമാണ് ആൺകുട്ടികൾ ജീവനൊടുക്കിയത്.

വാറങ്കലിൽ മൈസാംപള്ളി ഗ്രാമത്തിലെ സിദ്ദു എന്ന ബാലനാണ് മരിച്ചത്. രാവിലെ 11ഓടെ മകനെ തൂങ്ങി മരിച്ച നിലയിൽ മാതാവ് കണ്ടെത്തുകയായിരുന്നു. ജോലിക്ക് പോകുമ്പോൾ, പുറത്തെ വെയിലിൽ കളിക്കാൻ പോകുന്നതിൽ നിന്നും മകനെ മാതാവ് വിലക്കിയിരുന്നു. ഇതിൽ മനംനൊന്താണ് കടുംകൈ ചെയ്തത്. ബാലന്‍റെ അമ്മാവൻ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

മഹാബുബാബാദ് ജില്ലയിലെ ഗംഗാറാം മണ്ഡലിൽ ചുിന്തഗുഡെം ഗ്രാമത്തിലാണ് രണ്ടാമത്തെ മരണം. സീതാനഗരം സ്കൂളിലെ ഹർഷ വർധൻ ആണ് മരിച്ചത്. താൻ ആവശ്യപ്പെട്ടതു പ്രകാരമുള്ള സ്റ്റൈലിൽ മുടി വെട്ടാൻ പിതാവ് സമ്മതിക്കാത്തതിനെ തുടർന്ന് ബാലൻ ജീവനൊടുക്കുകയായിരുന്നു. വിഷം കഴിച്ചാണ് മരണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline: 1056. 0471 - 2552056)

Tags:    
News Summary - Two 9-year-old boys die by suicide in separate incidents in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.