മുംബൈ: വിഖ്യാത ഇന്ത്യൻ ചിത്രകാരൻ എം.എഫ്. ഹുസൈന്റെ 25 അപൂർവ പെയിന്റിങ്ങുകൾ ജൂൺ 12ന് ലേലം ചെയ്യും. ബോംബെ ഹൈകോടതിയുടെ അനുമതിയോടെയാണ് നടപടി. ജൂൺ 12ന് തെക്കൻ മുംബൈയിലെ ഹാമിൽട്ടൺ ഹൗസിലാണ് ലേലം. വായ്പാ തിരിച്ചടവ് മുടങ്ങിയ കേസിൽ നാഷനൽ അഗ്രികൾച്ചറൽ കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) ജപ്തി ചെയ്ത ചിത്രങ്ങളാണിത്.
വ്യവസായി ഗുരു സ്വരൂപ് ശ്രീവാസ്തവയുടെ സ്വരൂപ് ഗ്രൂപ് ഓഫ് ഇൻഡസ്ട്രീസുമായുള്ള 236 കോടിയുടെ വായ്പാ തർക്കവുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങൾ ജപ്തി ചെയ്തത്. ‘എം.എഫ്. ഹുസൈൻ ‘നമ്മുടെ ഗ്രഹം ഭൂമി എന്ന് വിളിക്കപ്പെടുന്നു’ പരമ്പരയിൽ വരച്ച 25 ചിത്രങ്ങളാണ് ഇതിലുള്ളത്. ഇവ ലേലം ചെയ്യാൻ ജസ്റ്റിസ് ആർ.ഐ. ചാഗ്ലയുടെ സിംഗിൾ ബെഞ്ചാണ് അനുമതി നൽകിയത്. 25 കോടി രൂപയാണ് ചിത്രത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.