സുരക്ഷാ വലയം ഭേദിച്ച് വിജയ് ആരാധകർ; തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ

മധുര: തമിഴ് സൂപ്പർ സ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് വൻ ജനാവലി. ര​ണ്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. ഭൂ​രി​ഭാ​ഗ​വും വി​ജ​യ് ആ​രാ​ധ​ക​രാ​യ യു​വ​ജ​ന​ങ്ങ​ളാ​യി​രു​ന്നു. പാ​ർ​ട്ടി സ്വാ​ഗ​ത​ഗാ​ന​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വി​ജ​യ് വേ​ദി​യി​ലെ​ത്തി​യ​ത്. ‘മ​ക്ക​ളി​ൻ അ​ൻ​പ​രൈ’ എ​ന്ന് തു​ട​ങ്ങു​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ച​തും വി​ജ​യ് ആ​ണ്. വി​ജ​യി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ സം​വി​ധാ​യ​ക​ൻ ച​ന്ദ്ര​ശേ​ഖ​റും ശോ​ഭ​യും വേദിയിലുണ്ടായിരുന്നു.

സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിരവധി ആരാധകരാണ് സുരക്ഷാവലയം ഭേദിച്ച് വിജയ്‌യെ അടുത്തുകാണാൻ വേദിയോടുചേർന്നുള്ള റാമ്പിലേക്ക് എടുത്തുചാടിയത്. സുരക്ഷാ ഗാർഡുകൾ ഏറെ പണിപ്പെട്ട് വിജയ് ആരാധകരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ദൃശ്യം സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധുര-തൂത്തുക്കുടി ദേശീയപാതയിൽ പ്രത്യേകം ഒരുക്കിയ മൈതാനത്താണ് ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. വേദിയിലേക്ക് വിജയ് വന്നത് പ്രത്യേകം തയ്യാറാക്കിയ റാമ്പിലൂടെയാണ്. ഈ റാമ്പിലേക്കാണ് ആരാധകർ ഓടിക്കയറിയത്. വിജയ് റാമ്പിലൂടെ വരുന്നതും ആരധകർ സമ്മാനിച്ച മാലകളും പൂച്ചെണ്ടുകളും ആരാധകരുടെ ഇടയിലേക്കു തന്നെ എറിഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. സുരക്ഷാ ഗാർഡുകൾ ഏറെ പണിപ്പെട്ടാണ് വിജയ് ആരാധകരെ നിയന്ത്രിച്ചത്.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ​ക രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തു​മെ​ന്ന് ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) അ​ധ്യ​ക്ഷൻ വി​ജ​യ് സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കവെ പറഞ്ഞു. 1967ൽ ​അ​ണ്ണാ​ദു​രൈ​യും 1977ൽ ​എം.​ജി.​ആ​റും സം​സ്ഥാ​ന ഭ​ര​ണ​ത്തി​ലേ​റി​യ​തു​പോ​ലെ 2026ൽ ​ത​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തുമെന്നും അദ്ദേഹം പറഞ്ഞു. ടി.​വി.​കെ​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ശ​ത്രു ബി.​ജെ.​പി​യും മു​ഖ്യ രാ​ഷ്ട്രീ​യ എ​തി​രാ​ളി ഡി.​എം.​കെ​യു​മാ​ണ്.

Tags:    
News Summary - tvk leader actor vijays second p[ublic meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.