ബംഗളുരു: കന്നഡ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായിട്ടുള്ളത്.
സമൂഹമാധ്യമം വഴി നിരന്തരം കന്നഡ അശ്ലീല സന്ദേശം അയക്കുകയാണെന്ന് നടി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്നാണ് അറസ്റ്റ്. ഗ്ലോബൽ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഡെലിവറി മാനേജരാണ് നവീൻ.
കുറേ നാളുകൾക്ക് മുൻപാണ് സംഭവങ്ങളാണ് തുടക്കം. കന്നഡ-തെലുങ്ക് ടെലിവിഷൻ പരിപാടികളിൽ സജീവമായി നടി പ്രവർത്തിക്കുന്നുണ്ട്. 'നവീൻസ്' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ നിന്ന് നടിയോട് ഇയാൾ സൗഹൃദാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ, നടി അത് സ്വീകരിച്ചില്ല. ഇതാണ് നവീനെ പ്രകേപിപ്പിച്ചത്.
ഇതോടെ മെസഞ്ചർ വഴി നടിക്ക് മെസഞ്ചർ വഴി അശ്ലീല സന്ദേശങ്ങളും ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങളും അയക്കുകയായിരുന്നു. നടി ഓരോ ഐ.ഡികളും ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ പുതിയ ഐ.ഡികൾ സൃഷ്ടിച്ച് ഇയാൾ മെസേജ് അയക്കുകയായിരുന്നു. നവംബർ ഒന്നിന് ഇയാൾ വീണ്ടും മസേജ് അയച്ചിരുന്നു.
ശല്യം സഹിക്കവയ്യാതെ നേരിട്ടുകാണാൻ നടി ഇയാളോട് ആവശ്യപ്പെട്ടു. നവീൻ നടിയെ കാണാൻ എത്തിയപ്പോൾ ഇനി തനിക്ക് മെസേജ് അയക്കരുത് എന്ന് നടി ആവശ്യപ്പെട്ടുവെങ്കിലും കേൾക്കാൻ നവീൻ കൂട്ടാക്കിയില്ല. വീണ്ടും അശ്ലീല സന്ദേശം അയച്ചതോടെ നടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനും സമൂഹമാധ്യമം വഴി അധിക്ഷേപിച്ചു എന്നതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.