Posted On
date_range Updated On
date_range ക്ഷയരോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചതായി പരാതി
ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 21കാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോർടീസ് ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ഐ.സി.യുവിൽ കഴിയുന്ന യുവതിയെയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ക്ഷയരോഗത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഒക്ടോബര്‍ 27ടെ സ്വബോധത്തിലേക്ക് മടങ്ങിയെത്തി. പിന്നാലെയാണ് വികാസ് എന്ന വ്യക്തി തന്നെ പീഡിപ്പിച്ചതായി യുവതി ആംഗ്യങ്ങളിലൂടെ പിതാവിനോട് പറഞ്ഞത്.
പിതാവിന്‍റെ പരാതിയില്‍ സുശാന്ത് ലോക് പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.