തിരുമല തിരുപ്പതി ദേവസ്ഥാനം

മാംസാഹാരം കഴിച്ചെന്നാരോപിച്ച് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുപ്പതി: മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദ്യോഗിക സൂക്ഷിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവത്തിൽ തിരുമല രണ്ട് നഗര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ആന്ധ്ര പ്രദേശ് ചാരിറ്റബിൾ ആൻഡ് എൻഡോവ്‌മെന്റ് ആക്ടിലെ സെക്ഷൻ 114 പ്രകാരം കേസെടുത്തു.

അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതിന് രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരായ രാമസ്വാമി, സരസമ്മ എന്നിവർക്കെതിരെ തിരുമല തിരുപ്പതി ദേവസ്ഥാനം കർശന നടപടി സ്വീകരിച്ചു എന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.


Tags:    
News Summary - TTD fires two outsourced employees for eating non-veg near Alipiri route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.