മുംബൈ: കോവിഡ് വ്യാപനം തടയാനുള്ള നിരോധനാജ്ഞയെ തുടർന്ന്് റോഡ്, റെയിൽ ഗതാഗതം നിലച്ചതോടെ കാൽനടയായി ജന്മനാടെത്താൻ ഇറങ്ങിയ നാലുപേർ വഴിയിൽ ട്രക്കിടിച്ച് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച മൂന്നിന് മുംബൈയുടെ പ്രാന്തപ്രദേശമായ വിരാറിലായിരുന്നു സംഭവം.
രാജസ്ഥാനിലേക്ക് നടന്നു പോകുകയായിരുന്ന ഏഴംഗ സംഘത്തെ ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിൽ പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇവർ മടങ്ങി വരുന്നതിനിടെയാണ് അപകടം. ട്രക്ക് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗതാഗതം നിലച്ചതിനാൽ തെരുവ് വിളക്കുമുണ്ടായിരുന്നില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 169 ആയി ഉയർന്നു. 13 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാല് സ്ത്രീകളടക്കം ഏഴുപേർ മുംബൈയിൽനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.